നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ മുറ്റത്തൊരു പപ്പായ പദ്ധതിക്ക് തുടക്കമായി
നൊച്ചാട് കൃഷിഭവൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
നൊച്ചാട്: നൊച്ചാട് എ.എം.എൽ.പി. സ്കൂളിലെ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'മുറ്റത്തൊരു പപ്പായ' പദ്ധതിക്ക് തുടക്കമായി. കുട്ടികളിൽ കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നൊച്ചാട് കൃഷിഭവൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
റെഡ് ലേഡി വിഭാഗത്തിൽപ്പെട്ട പപ്പായ തൈകൾ സ്കൂൾ പരിസരത്ത് വെച്ച് പിടിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ.കെ. അസ്മ, റിയാസ് എൻ., ലിനിയ കെ.എ., ആഷിത കെ.വി., ബീന പി., ഹരിത ക്ലബ് അംഗങ്ങൾ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.