കേരളത്തില്‍ പുതിയ ഡി.സി.സി.പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്തിമ പട്ടികയ്ക്ക് ഹൈക്കമാന്റ് അംഗീകാരം നല്‍കിയത്. കോട്ടയം,ഇടുക്കി ജില്ലകളില്‍ അവസാനഘട്ട മാറ്റങ്ങള്‍
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പുതിയ ഡി.സി.സി. പ്രസിഡന്റുമാരെ ഹൈക്കമാന്റ് പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അന്തിമ പട്ടികയ്ക്ക് ഹൈക്കമാന്റ് അംഗീകാരം നല്‍കിയത്. കോട്ടയം,ഇടുക്കി ജില്ലകളിലാണ് അവസാനഘട്ടത്തില്‍ മാറ്റങ്ങള്‍ ഉണ്ടായത്.
തിരുവനന്തപുരം-പാലോട് രവി, കൊല്ലം -രാജേന്ദ്രപ്രസാദ്,പത്തനം തിട്ട -പ്രൊ. സതീഷ് കൊച്ചു പറമ്പില്‍, ആലപ്പുഴ-ബാബു പ്രസാദ്, കോട്ടയം-നാട്ടകം സുരേഷ്, ഇടുക്കി-സി.പി.മാത്യു, എറണാകുളം -മുഹമ്മദ് ഷിയാസ്, തൃശൂര്‍-ജോസ് വള്ളൂര്‍, പാലക്കാട്-എ.തങ്കപ്പന്‍, മലപ്പുറം -വി.എസ്.ജോയ്, കോഴിക്കോട് കെ.പ്രവീണ്‍ കുമാര്‍, വയനാട്-എന്‍.ഡി.അപ്പച്ചന്‍, കണ്ണൂര്‍ മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍ഗോഡ്-പി.കെ.ഫൈസല്‍ എന്നിവരാണ് പുതിയ പ്രസിഡന്റുമാര്‍.

