നടുവണ്ണൂരിൽ അപകടച്ചങ്ങല; കാർ ഏഴോളം വാഹനങ്ങളിൽ ഇടിച്ച് അപകടം
മേപ്പയൂരിൽ നിന്നും കുന്നത്തറയിലേക്ക് പോയ കാറാണ് അപകടം വരുത്തിയത്
നടുവണ്ണൂർ: നടുവണ്ണൂർ കാവുന്തറ മുക്കിൽ ഇന്ന് വൈകുന്നേരം കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ പെട്ട ഓട്ടോ റിക്ഷയിലെ ഡ്രൈവർക്ക് സാരമായിപരിക്കേറ്റു. ഇടിയേറ്റ വാഹനങ്ങൾക്കെല്ലാം കേടുപാടുകൾ പറ്റിയിട്ടുണ്ട്. അപകടം വരുത്തിയ കാറിൽ സ്ത്രീകളും കുട്ടികളു മാണുണ്ടായിരുന്നത്. സ്ത്രീയാണ് കാർ ഓടിച്ചിരുന്നത്.
ഒഴിവ് ദിവസമായ ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് കാവുന്തറ റോഡിലൂടെ മേപ്പയ്യൂർ ജനകീയ മുക്കിൽ നിന്നും കുന്നത്തറയിലേക്ക് വന്ന കെ.എൽ11 എസി 177 ആൾട്ടോ കാറാണ് മെയിൻ റോഡിലേക്ക് കയറി അപകടം വരുത്തിയത്. ഉള്ളിയേരി പേരാമ്പ്ര റോഡിലേക്ക് കയറിയ കാർ പേരാമ്പ്ര ഭാഗത്ത് നിന്നും വന്ന കെ എൽ 77 ബി 43 65കാറിലാണ് ആദ്യം ഇടിച്ചത്. പിന്നീട് റോഡരുകിൽ നിർത്തിയിട്ട മൂന്നോളം കാറുകളിൽ ഇടിച്ചു. തുടർന്ന് നടുവണ്ണൂർ ഭാഗത്തുനിന്നും വന്ന കെ.എൽ. 56 എ 5938 ഓട്ടോറിക്ഷ ഇടിക്കുകയും ഓട്ടോറിക്ഷ തൊട്ടടുത്ത ടൈൽ വേർഡ് എന്ന സ്ഥാപനത്തിന്റെ 7 അടി താഴ്ചയുള്ള ഗ്രൗണ്ട് ഫ്ലോറിലേക്ക് മറിയുകയു മായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
അപകടം വരുത്തിയ കാറിൽ ഉണ്ടായിരുന്നവർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പേരാമ്പ്ര ഉള്ളിയേരി റോഡിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. കാവുന്തറ റോഡ് ജംഗ്ഷൻ ചേരുന്ന സ്ഥലത്തായതിനാൽ കാവുന്തറ റോഡിൽ വന്ന വാഹനങ്ങളും മുൻപോട്ട് എടുക്കാനാവാതെ ഗതാഗതം തടസ്സപ്പെടു. പിന്നീട് നാട്ടുകാർ പരിശ്രമിച്ചാണ് വാഹനങ്ങൾ സൈഡിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

