അദ്ധ്യാപക സംഗമത്തിനിടെ ക്ലാസ് മുറിയിലെ ടൈൽ പൊട്ടിത്തെറിച്ചു; അപകടമുണ്ടായത് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍
പരിപാടിയ്ക്കിടെ ടൈൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു

കൊയിലാണ്ടി: അദ്ധ്യാപക സംഗമത്തിനിടെ ക്ലാസ് മുറിയിലെ ടൈൽ പൊട്ടിത്തെറിച്ചു. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിശീലന പരിപാടി നടക്കുന്നതിനിടെ ടൈൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
അവധിക്കാല പരിശീലനത്തിന്റെ ഭാഗമായുള്ള അധ്യാപക സംഗമം നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. സംഭവ സമയത്ത് 45 ഓളം അദ്ധ്യാപകര്‍ ക്ലാസ് മുറിയിലുണ്ടായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന നടക്കുകയാണ്. അതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.