headerlogo
breaking

കാസർകോട് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചു

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം

 കാസർകോട് തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ചു
avatar image

NDR News

29 Oct 2024 06:07 AM

കാസർകോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 154 പേർക്ക് പൊള്ളലും പരിക്കുമേറ്റിട്ടുണ്ട്. പൊള്ളലേറ്റ നിരവധി പേരുടെ ​നില ​ഗുരുതരമാണ്. രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്.    

      പരിക്കേറ്റവരെ ആദ്യം നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായ നിരവധി പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപതികളിലേക്ക് മാറ്റുന്നുണ്ട്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണതാണ് തീപിടിക്കാൻ കാരണമെന്നാണ് നി​ഗമനം. സംഭവത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ജില്ലാ കലക്ടർ പറഞ്ഞു.ഇവിടെ വെടിമരുന്ന് സൂക്ഷിക്കാൻ അനുമതിയില്ലായിരുന്നു എന്നും കലക്ടർ സൂചിപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.സംഭവം സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

 

 

NDR News
29 Oct 2024 06:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents