headerlogo
breaking

കോഴിക്കോട് നഗര ഹൃദയത്തിലെ ക്ഷേത്രത്തിൽ നിന്ന് ഭണ്ടാരങ്ങൾ മോഷ്ടിച്ചു

ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്

 കോഴിക്കോട് നഗര ഹൃദയത്തിലെ ക്ഷേത്രത്തിൽ നിന്ന് ഭണ്ടാരങ്ങൾ മോഷ്ടിച്ചു
avatar image

NDR News

12 Dec 2024 01:52 PM

കോഴിക്കോട്: നഗരമധ്യത്തിലെ ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മുതലക്കുളത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പുലർച്ചെ 5.45ന് ക്ഷേത്രത്തിൽ എത്തിയവരാണ് ഭണ്ഡാരങ്ങൾ മോഷ്ടിച്ചതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തന്നെ ഭണ്ഡാരത്തിലെ പണം ജീവനക്കാർ എടുത്ത് മാറ്റിയിരുന്നതിനാൽ പണമൊന്നും നഷ്ടമായില്ല. എന്നാൽ ഭണ്ഡാരം കാലിയാണെന്ന് മനസ്സിലാക്കിയ മോഷ്ടാവ് അവ സമീപത്തെ ഓടയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8.45 വരെ ജീവനക്കാർ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായാണ് വിവരം.

      പാവമണി റോഡ് ഭാഗത്ത് നിന്ന് പ്രതി ക്ഷേത്ര പരിസരത്തേക്ക് എത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്‌ധർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. ഇതിനിടെ സമീപത്തെ ഓടയിൽ പുല്ലുകൊണ്ട് മൂടിയ നിലയിൽ രണ്ട് ഭണ്ഡാരങ്ങൾ, സിറ്റി ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥൻ സുധീർ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷവും ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.

 

NDR News
12 Dec 2024 01:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents