രണ്ട് വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
വീടിൻ്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്
വടകര: വടകരക്ക് അടുത്ത് രണ്ടു വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻറയും മുൻതാസിൻറയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീടിൻ്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് കളിക്കുന്നതിനിടെ കുട്ടിയെ കാണാതായിരുന്നു. വീട്ടിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

