headerlogo
breaking

ഒമാനിൽ വടകര ഇരിങ്ങൽ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജോലി സ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞു വീഴുകയായിരുന്നു

 ഒമാനിൽ വടകര ഇരിങ്ങൽ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
avatar image

NDR News

09 Dec 2025 11:05 AM

മസ്കറ്റ്: ഒമാനിൽ വടകര സ്വദേശി

ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വടകര ഇരിങ്ങൽ സ്വദേശി ജവഹർ നവോദയ വിദ്യാലയത്തിനടുത്ത് പുലിയുള്ളതിൽ മീത്തൽ വീട്ടിൽ സുജീഷ് (40) ആണ് മരിച്ചത്. സൊഹാറിൽ ടെലി റസ്റ്റോറന്റ് ജീവനക്കാരനായിരുന്നു സുജീഷ്. രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

    ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. പിതാവ്: പരേതനായ സുരേന്ദ്രൻ. അമ്മ: കാഞ്ചന, ഭാര്യ: സുകന്യ. രണ്ടു മക്കളുണ്ട്.

 

NDR News
09 Dec 2025 11:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents