headerlogo
breaking

പടനിലത്ത് വാഹന അപകടം;മാനിപുരം സ്വദേശി മരണപ്പെട്ടു

ഇന്ന് കാലത്ത് എട്ടുമണിയോടെയാണ് അപകടമുണ്ടായത്

 പടനിലത്ത് വാഹന അപകടം;മാനിപുരം സ്വദേശി മരണപ്പെട്ടു
avatar image

NDR News

20 Feb 2026 12:38 PM

കുന്ദമംഗലം: കുന്ദമംഗലം താഴെ പടനിലത്ത് ഇന്നു രാവിലെ ബസ്സും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു, മാനിപുരം കാവിൽ സ്വദേശി സാജി (46) ആണ് മരിച്ചത്. നരിക്കുനി ഭാഗത്തേക്ക് പോകുന്ന ഗ്ലാമർ ബസ്സും പാണാട്ടിലേക്ക് പോകുന്ന മീൻ കയറ്റിയ വാനുമാണ് ഇന്ന് കാലത്ത് എട്ടുമണിയോടെ അപകടത്തിൽ പ്പെട്ടത്. മറ്റൊരാളുടെ നില ഗുരുതരമാണ്.

    അപകടത്തിൽ പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി രക്ഷാപ്രവർത്തനം നടത്തി.

 

 

NDR News
20 Feb 2026 12:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents