വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂണിറ്റിന് പുതുനേതൃത്വം
ജില്ലാ പ്രസിഡൻ്റ് അഷ്‌റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി നടുവണ്ണൂർ യൂണിറ്റ് വാർഷിക ജനറൽബോഡി ഗ്രീൻപരൈസോ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് അഷ്‌റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് ചന്ദ്രൻ വിക്ടറി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡൻ്റ് സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. വ്യാപാര ഫെസ്റ്റിൻ്റെ ഭാഗമായി പുറത്തിറക്കിയ സുവനീർ കെ.വി.വി.ഇ.എസ്. സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി പ്രകാശനം ചെയ്തു.
ജില്ലാ ട്രഷറർ സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം ജലീൽ എം.കെ., നിയോജക മണ്ഡലം പ്രസിഡൻ്റ് ഷുക്കൂർ പൂനൂർ, രാജൻ കാന്തപുരം, യൂണിറ്റ് സെക്രട്ടറി ഷബീർ നിടുങ്കണ്ടി, ട്രഷറർ ബൈജു പീജി, സത്യപാലൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പിൽ 81 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ചന്ദ്രൻ വിക്ട്റിയുടെ പാനൽ വിജയിച്ചു.