ഒബ്സികോസ് നടുവണ്ണൂരിൽ ഫർണിച്ചർ ഓണം വിപണനമേള
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: ഒറവിൽ ബ്ലാക് സ്മിത്തി, കാർപ്പൻ്ററി വർക്കേഴ്സ് ഇൻ്റെസ്ട്രിയൽ കോ - ഓപ്പറേറ്റീവ് സഹകരണ സംഘത്തിൽ (ഒബ്സികോസ്) ഫർണിച്ചറുകളുടെ വിപണനമേള ആരംഭിച്ചു. സെപ്റ്റംബർ 7 മുതൽ സെപ്റ്റംബർ 30 വരെയാണ് മേള. ഗുണനിലവാരമുള്ളതും, കലർപ്പില്ലാത്തതുമായ തനത് മരങ്ങൾ കൊണ്ട് സംഘം നിർമ്മിച്ച ഫർണിച്ചറുകൾ കുറഞ്ഞ വിലയ്ക്ക് സംഘത്തിൻ്റെ എക്സ്പോ ഹാളിൽ നിന്നും വാങ്ങാവുന്നതാണ്.
വിപണനമേളയുടെ ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ നിർവഹിച്ചു. സംഘം പ്രസിഡൻ്റ് പ്രജിലേഷ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ദാമോദരനിൽ നിന്നും വി.കെ. വസന്തകുമാർ സ്വീകരിച്ചു.
യോഗത്തിൽ വാർഡ് മെമ്പർ സജീവൻ മക്കാട്ട്, സംഘം മുൻ ചെയർമാൻ വി.കെ. വസന്തകുമാർ, വൈസ് പ്രസിഡൻ്റ് വട്ടക്കണ്ടി മൊയ്തീൻ, അശോകൻ പുതുക്കുടി, എൻ. സക്കറിയ, ഡയറക്ടർമാരായ എ.പി. രാഘവൻ, പോടേരി ഹരിദാസൻ, സജിലേഷ് മുരിക്കട, എന്നിവർ സംസാരിച്ചു. ശിൽപ കുറുങ്ങോട്ട് നന്ദി പറഞ്ഞു.

