മേപ്പയൂരിൽ ടൈൽസ് ഇന്ത്യ ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ ഉദ്ഘാടനം നിർവഹിച്ചു

മേപ്പയൂർ: ടൈൽസ് ആൻ്റ് സാനിറ്ററി വിപണ രംഗത്ത് രണ്ട് പതിറ്റാണ്ടിൻ്റെ സേവന പാരമ്പര്യവുമായി താമരശ്ശേയിലും ബാലുശ്ശേരിയിലും പ്രവർത്തിച്ചുവരുന്ന ടൈൽസ് ഇന്ത്യയുടെ മൂന്നാമത് ഷോറും മേപ്പയൂരിൽ പ്രവർത്തനം ആരംഭിച്ചു. പയ്യോളി റോഡിൽ ആരംഭിച്ച ഷോറൂം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന അദ്ധ്യക്ഷനായി. മുജീബ് കോമത്ത്, രാജൻ ഒതയോത്ത്, ശ്രീജിത്ത് അശ്വതി എന്നിവർ സംസാരിച്ചു