വ്യാപാരോത്സവ് വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു
പ്രസിഡൻറ് കെ.എം.ബാബു ഉദ്ഘാടനം ചെയ്തു.
ഉളളിയേരി: ഓണാഘോഷ ത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപസമിതി ഉളളിയേരി യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവ വിജയികൾക്കുള്ള സമ്മാന വിതരണം സൽക്കാര നേഷൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
പ്രസിഡൻറ് കെ.എം.ബാബു ഉദ്ഘാടനം ചെയ്തു.ഒരു മാസക്കാലം നീണ്ടു നിന്ന വ്യാപാരോത്സവത്തിൽ കടകളിൽ നിന്ന് വിതരണം ചെയ്ത പർച്ചേസ് കൂപ്പൺ നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്.
ചടങ്ങിൽ ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ. കാദർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ് സുമേഷ്,രാജേഷ് ശിവ, ടി.പി.മജീദ്,റിയാസ് ഷാലിമാർ, കുഞ്ഞികൃഷ്ണൻ മറീന, ജംഷീദ് ഉണ്ണി, പി. കെ മധു ,അനിഷ ഫവാസ്,റീന ചൈതന്യ എന്നിവർ സംസാരിച്ചു.

