വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
ലഹരി ഉപയോഗം വിൽപ്പന എന്നിവ തടയുന്നതിനാവശ്യമായ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും
കൽപ്പറ്റ: വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി കൽപറ്റ ടൗണിൽ നിന്ന് ഒരാളെ പിടികൂടി. മേപ്പാടി, കള്ളാടി, നെല്ലിപ്പറമ്പിൽ വീട്ടിൽ അനിൽ കുമാർ എന്ന അനീസ്(50) നെയാണ് ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജോഷി ജോസിന് കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡ് വ്യാഴാഴ്ച പുലർച്ചയോടെ പിടികൂടിയത്. ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാൾക്ക് ജില്ലയിലും പുറത്തുമായി നിരവധി മോഷണ കേസുകളുണ്ട്. ഇയാളുടെ ട്രോളി ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
കൽപറ്റ ടൗണിൽ പുതിയ സ്റ്റാൻഡിന് സമീപം വച്ച് ട്രോളി ബാഗുമായി സംശയാസ്പദമായി കണ്ട ഇയാളെ ഡാൻസാഫ് എസ്.ഐ എൻ.വി ഹരീഷ് കുമാറിന്റെയും കൽപറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. സജി ഷിനോബിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് 9.58 കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്. ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം നടത്തി വരികയാണെന്നും ലഹരി ഉപയോഗം വിൽപ്പന എന്നിവ തടയുന്നതിനാവശ്യമായ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു