സ്കൂൾ വിദ്യാർത്ഥിനിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസിലെ പ്രതി അറസ്റ്റിൽ
കോഴിക്കോട് വരട്ട്യാക്കിലുള്ള നാസ് അപ്പാർട്ട്മെന്റെിൽ മുഹമ്മദ് ജുനൈദ് (28)നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട് വരട്ട്യാക്കിലുള്ള നാസ് അപ്പാർട്ട്മെന്റെിൽ മുഹമ്മദ് ജുനൈദ് (28)നെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ മാസം 13 വയസ്സ് പ്രായമായ സ്കൂൾ വിദ്യാർത്ഥിനി യെ ലൈംഗിക ഉദ്ദേശ്യത്തോടെ അപ്പാർട്ട്മെന്റെിന്റെ പുറക് വശത്തേക്ക് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ട് പോയി ലൈംഗികാതിക്രമം നടത്തുകയും, പ്രതിയുടെ ഫോണിലുണ്ടായിരുന്ന അശ്ലീല വീഡിയോകൾ നിർബന്ധിച്ച് കാണിപ്പിക്കുകയും ചെയ്തിരുന്നു.
കുന്ദമംഗലം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതിയെ ഇൻസ്പെക്ടർ കിരണിന്റെ നിർദ്ദേശ പ്രകാരം SI നിധിൻ, ഡ്രൈവർ CPO ഷമീർ എന്നിവർ ചേർന്ന് പ്രതി താമസിക്കുന്ന അപ്പാർട്ട്മെന്റെിൽനിന്നും കസ്റ്റഡിയിൽ എടുക്കുകയായി രുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.