നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റിന് ആവേശം പകര്‍ന്ന് റെസിഡന്‍സ് കലോത്സവം
ഡാന്‍സ്, ഗാനം,സിനിമാറ്റിക്ക് ഡാന്‍സ്,തിരുവാതിര കളി,ഒപ്പന,ദഫ് മുട്ട്,തുടങ്ങി വിവിധ പരിപാടികള്‍
നടുവണ്ണൂര്‍: നടുവണ്ണൂര്‍ പഞ്ചായത്തിലെ റെസിഡന്‍സ് അസേസിയേഷന്‍ കൂട്ടായ്മയില്‍ വ്യാപാര ഫെസ്റ്റ് വേദിയില്‍ ഇന്ന് നടത്തിയ ഗ്രാമോത്സവം ഗീതകം-2022 പഞ്ചായത്തില കലാപ്രതിഭകളുടെ കഴിവിന്റെ മാറ്റുരക്കല്‍ വേദിയായി മാറി. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പതോളം റെസിഡന്‍സ് അസോസി യേഷനുകളാണ് പരിപാടിയില്‍ പങ്ക് ചേര്‍ന്നത്.
വൈകീട്ട് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ മാസ്റ്റര്‍ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഗാര്‍ഹിക കൂട്ടായ്മ പഞ്ചായത്ത് ചെയര്‍മാന്‍ ഒ.എം. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അഷ്റഫ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി. സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.കെ. ജലീല്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സജീവന്‍ മക്കാട്ട്,ചന്ദ്രന്‍ വിക്ടറി,ഷബീര്‍ നെടുങ്ങണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എം.സി. കുമാരന്‍ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
:ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ റെസിഡന്‍സുകളുടെ നേതൃത്വത്തില്‍ ഡാന്‍സ്, ഗാനം,സിനിമാറ്റിക്ക് ഡാന്‍സ്,തിരുവാതിര കളി,ഒപ്പന,ദഫ് മുട്ട്,തുടങ്ങിയവിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

