നടുവണ്ണൂർ നൂറുൽ ഹുദ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു
കവിയും, മദ്യ നിർമാർജന സമിതി അംഗവുമായ എൻ.എ. ഹാജി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ:നടുവണ്ണൂർ നൂറുൽഹുദാ സ്ഥാപനങ്ങളായ പബ്ലിക് സ്കൂൾ, അൽബിർ പ്രീ സ്കൂൾ നേതൃത്വത്തിൽ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർത്തു.പ്രശസ്ത കവിയും, സംസ്ഥാന മധ്യ നിർമാർജന സമിതി അംഗവുമായ എൻ. എ. ഹാജി ഉദ്ഘാടനം ചെയ്തു. കുട്ടികളും ക്യാപകരും രക്ഷിതാക്കളും ചങ്ങലയിൽ കണ്ണി ചേർന്നു.പ്രസിഡണ്ട് എം കെ പരീത് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വികസന സമിതി ചെയർമാൻ ടി സി സുരേന്ദ്രൻ മാസ്റ്റർ, മെമ്പർ സദാനന്ദൻ പാറക്കൽ,വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഷബീർ നെടുങ്കണ്ടി, സി എച്ച് മൂസക്കുട്ടി മാസ്റ്റർ,ജനറൽ സെക്രട്ടറി ടി കെ ഹസ്സൻ ഹാജി ഇബ്രാഹിം മണോളി, പി കെ ഇബ്രാഹിം, ഇ കെ ഹസ്സൻ, സി പി ഐ മൊയ്തീൻ, പി.കെ. ആലി ക്കുട്ടി, എൻ കെ ഇബ്രാഹിം, കെ ഷെരീഫ്, ഇ കെ സഹീർ ,പി കാദർ ഹാജി,കെ പി ശരീഫ്, ടി കെ എം ബഷീർ, എം മുഹമ്മദലി,സ്കൂൾ ചെയർമാൻ മുഹമ്മദ് നബ്ഹാൻ, എന്നിവർ പങ്കെടുത്തു.ലീഡർസൗബ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.പ്രിൻസിപ്പാൾ ഗൗരി ബാലൻ അൽബിർ പ്രിൻസിപ്പാൾ റസീന ഫൈസൽ, അലി റഫീഖ്, ശിഹാബുദ്ദീൻ എന്നിവർ സംബന്ധിച്ചു. വികസന സമിതി കൺവീനർ പി.ലത്തീഫ് സ്വാഗതവും ചെയർമാൻ അഡ്വ : ഉമ്മർ നന്ദിയും പറഞ്ഞു.

