ഖാസി ഫൌണ്ടേഷൻ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
ജില്ലാ സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡൻ്റ് ആർ.വി. കുട്ടിഹസ്സൻ ദാരിമി ഉദ്ഘാടനം ചെയ്തു
ബാലുശ്ശേരി: നിയോജക മണ്ഡലം ഖാസി ഫൗണ്ടേഷൻ കമ്മിറ്റി രൂപീകരിച്ചു. ബാലുശ്ശേരി ഓപ്പറേറ്റീവ് കോളേജിൽ സംഘടിപ്പിച്ച മഹല്ല് നേതൃയോഗം കോഴിക്കോട് ജില്ലാ സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡൻ്റ് ആർ.വി. കുട്ടിഹസ്സൻ ദാരിമി ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു.
എം.എം. ബഷീർ ദാരിമി മുഖ്യപ്രഭാഷണം നടത്തി. നാസർ എസ്റ്റേറ്റ്മുക്ക്, സി.പി. ബഷീർ, കെ. ഉസ്മാൻ, ഷാഹുൽ ഹമീദ് നടുവണ്ണൂർ, അസ്‌ലം ബക്കർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കെ. അഹമ്മദ് കോയ സ്വാഗതവും, വാഴയിൽ ലത്തീഫ് ഹാജി നന്ദിയും പറഞ്ഞു.
അഹമ്മദ് കുട്ടി ഉണ്ണികുളം (ചെയർമാൻ), ഒ.കെ. അമ്മദ്, അബ്ദുസമദ് പൂനത്ത് (വൈസ് ചെയർമാന്മാർ), എം.കെ. പരീത് ജനറൽ (ജനറൽ കൺവീനർ), അൻവർ, കെ.പി. അബ്ദുല്ല മൗലവി, സിറാജ് നടുവണ്ണൂർ, എം. പോക്കർ കുട്ടി (കൺവീനർമാർ), കാഞ്ഞിരോളി മുഹമ്മത് കോയ ഹാജി (ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.