ബീ സ്മാർട്ട് ഉള്ളിയേരി റെയ്ഞ്ച് ശില്പശാല സംഘടിപ്പിച്ചു
ഉള്ളിയേരി റൈയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഉബൈദ് ബാഖവി ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി: സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച ബീസ്മാർട്ട് 2025 മദ്രസ ശാക്തീകരണ കർമ്മ പദ്ധതിയുടെ ഉള്ളിയേരി റൈയ്ഞ്ച്തല ശില്പശാല ഉള്ളിയേരി റൈയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് ഉബൈദ് ബാഖവി ഉദ്ഘാടനം ചെയ്തു.
റൈയ്ഞ്ച് മാനേജ്മെന്റ് പ്രസിഡന്റ് ഇ. അഹമ്മദ് കൂനഞ്ചേരി അദ്ധ്യക്ഷനായി. ബീ സ്മാർട്ട് സംസ്ഥാന കോഡിനേറ്റർ അഡ്വ. അബ്ദുൽനാസർ കാളമ്പാറ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കിഴുവന ഇമ്പിച്ചി മൊയ്‌തി സ്വാഗതവും, മജീദ് ഹാജി കുമ്മായപ്പുറത്ത് നന്ദിയും പറഞ്ഞു.
എസ്.കെ.എം.എ.എ. കൊയിലാണ്ടി മേഖല ജനറൽ സെക്രട്ടറി ഷഫീഖ് മാമ്പൊയിൽ, ജംഇയ്യത്തുൽ മുഅല്ലിമീൻ റൈയ്ഞ്ച് ജനറൽ സെക്രട്ടറി അഷ്‌റഫ് ദാരിമി, കെ. അഹമ്മദ്കോയ, കെ.വി. അബ്ദുറഹ്മാൻ സഖാഫി, കെ.എം. ഹമീദ് എന്നിവർ സംസാരിച്ചു.