നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ജെ.എച്ച്.ഐ. ആതിര ഇ. ബോധവൽക്കരണ ക്ലാസ് നയിച്ചു
നൊച്ചാട്: നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ കുട്ടികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേ വിഷബാധ സംബന്ധിച്ചും കുട്ടികൾ പാലിക്കേണ്ട പൊതുവായ ആരോഗ്യ ശീലങ്ങളെ പറ്റിയുമാണ് ക്ലാസ് നടത്തിയത്.
നൊച്ചാട് പി.എച്ച്.സിയിലെ ജെ.എച്ച്.ഐ. ആതിര ഇ. ബോധവൽക്കരണ ക്ലാസ് നയിച്ചു. സ്കൂൾ പ്രധാനാദ്ധ്യാപിക എ.കെ. അസ്മ അദ്ധ്യക്ഷത വഹിച്ചു. ആഷിത, ബീന എന്നിവർ സംസാരിച്ചു. ലിനിയ കെ.എ. സ്വാഗതവും റിയാസ് എൻ. നന്ദിയും പറഞ്ഞു.