നടുവണ്ണൂർ പഞ്ചായത്ത് കലോത്സവം; നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂളിന് കലാ കിരീടം
അനുമോദന യോഗം പി.ടി.എ. പ്രസിഡന്റ് അഷ്‌റഫ് പുതിയപ്പുറം ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ഒക്ടോബർ 23,24 തിയ്യതികളിൽ നടന്ന നടുവണ്ണൂർ പഞ്ചായത്ത് എൽ.പി. കലാമേളയിലെ ബാലകലോത്സവം, അറബിക് സാഹിത്യോത്സവം എന്നീ വിഭാഗങ്ങളിൽ നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചാമ്പ്യന്മാരായി. ബാലകലോത്സവത്തിൽ 11 A ഗ്രേഡും അറബിക്കിൽ 9 A ഗ്രേഡും നേടിയാണ് ഈ ചരിത്ര വിജയം വിദ്യാലയം സ്വന്തമാക്കിയത്.
സ്കൂളിൽ ചേർന്ന അനുമോദന യോഗം പി.ടി.എ. പ്രസിഡന്റ് അഷ്‌റഫ് പുതിയപ്പുറം ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ഷിബിഷ്, എം.പി.ടി.എ. പ്രസിഡൻ്റ് ലിജി തെച്ചേരി, ഹെഡ് മാസ്റ്റർ മൂസക്കോയ എൻ.എം., സ്റ്റാഫ് സെക്രട്ടറി നൗഷാദ്, സുരേഷ് ബാബു എ.കെ., ഷക്കീല (കൺവീനർമാർ), രാകേഷ് എം.കെ., ഷൈജു, ഷംന, അബ്ദുൽ മുജീബ്, പ്രിയരഞ്ജിനി, നൂർജഹാൻ, ജയകുമാർ, രഞ്ജിനി എന്നിവർ ആശംസകൾ നേർന്നു.