headerlogo
education

അത്തോളി ജിഎച്ച്എസ്എസ് "ശതം സഫലം: പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു

സ്കൂൾ ഓഡിറ്റോറിയ നിർമ്മാണത്തിന് ശ്രമം ആരംഭിച്ചു

 അത്തോളി ജിഎച്ച്എസ്എസ്
avatar image

NDR News

13 Jan 2025 07:16 AM

അത്തോളി : ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ അത്തോളിയുടെ നൂറാം വാർഷിക ആഘോഷം ശതം സഫലത്തിന്റെ സമാപന ചടങ്ങുകളുടെ ഭാഗമായി പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. സ്കൂ‌ൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്‌തു. സ്കൂൾ ഓഡിറ്റോറിയ നിർമ്മാണത്തിന് ശ്രമം ആരംഭിച്ചതായും പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 കമ്പ്യൂട്ടറുകൾ അനുവദിച്ചതായും എം പി അറിയിച്ചു. രാജ്യത്തിന്റെ വിദ്യഭ്യാസ അപചയത്തെ കുറിച്ച് ചർച്ച നടക്കുകയാണ്. ഓരോ അധ്യായന വർഷവും മോട്ടിവേഷൻ ക്ലാസും കരിയർ ഗൈഡൻസും നാലോ അഞ്ചോ തവണ നൽകണം. പ്ലസ് ടുവും ഡിഗ്രിയും കഴിഞ്ഞവർ അവർക്ക് അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാൻ കഴിഞ്ഞാൽ കേരളം വിട്ട് പോകില്ല. പുതിയ തലമുറയ്ക്ക് ന്യൂജൻ കോഴ്സ് നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. എ പി ജെ അബ്‌ദുൽ കലാം പ്രതിമ അനാച്ഛാദനവും ക്രിക്കറ്റ് നൈറ്റ് കോർട്ട് ഉദ്ഘാടനവും എം പി നിർവ്വഹിച്ചു.

     10 ആം ക്ലാസ് 82 ബാച്ച് സമർപ്പിച്ച ഗ്രീൻ ബോർഡ് സമർപ്പണവും നടന്നു. പി ടി എ പ്രസിഡണ്ട് സന്ദീപ് നാല് പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർഥി സംഘടന കൺവീനർ ഗിരീഷ് ത്രിവേണി പ്രൊജക്‌ട് വിശദീകരിച്ചു. പ്രിൻസിപ്പൽ കെ കെ മീന, ഹെഡ്മിസ്ട്രസ്സ് വി ആർ സുനു, കെ എം അഭിജിത്ത്,ഹൈദരലി കൊളക്കാട്, പി കെ സിന്ധു, ശ്രീജിത്ത് ശ്രീവിഹാർ എന്നിവർ പ്രസംഗിച്ചു. മൂസക്കോയ മാസ്റ്റർ, കെ വി ജയഭാരതി ടീച്ചർ, ഗാഗാധരൻ മാസ്റ്റർ എന്നിവരെയും 20 വർഷമായി ഉച്ച ഭക്ഷണം തയ്യാറാക്കുന്ന സരോവരത്തിൽ സരോജനിയേയും ആദരിച്ചു. വി എച്ച് എസ് സി പ്രിൻസിപ്പൽ കെ പി ഫൈസൽ സ്വാഗതവും മദർ പി ടി എ പ്രസിഡണ്ട് ശാന്തി മാവീട്ടിൽ നന്ദിയും പറഞ്ഞു. തുടർന്ന് അക്ഷര നക്ഷത്രങ്ങൾ, കലാ പരിപാടികൾ അരങ്ങേറി.

 

NDR News
13 Jan 2025 07:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents