മൂന്ന് വയസുകാരന്റെ ജീവന്‍ രക്ഷിച്ച മയൂഖക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍
മയൂഖ അയല്‍ വാസിയായ വേങ്ങോല്‍ മൂസ സക്കീന ദമ്പതികളുടെ മകന്‍ മുഹമ്മദിനെയാണ് രക്ഷിച്ചത്
പാറക്കടവ്. തോട്ടിലെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന മൂന്ന് വയസുകാരന്റെ ജീവന്‍ രക്ഷിച്ച ചെക്യാട് പഞ്ചായത്തിലെ മയൂഖയ്ക്ക് രാഷ്ട്രപതിയുടെ മെഡല്‍. ധീരതയ്ക്ക് കുട്ടികള്‍ക്ക് നല്‍കുന്ന മെഡലിനാണ് മയൂഖ അര്‍ഹയായിരിക്കുന്നത്.മയൂഖയുടെ അസാധാരാണമായ പ്രവൃത്തി നാട്ടിലെങ്ങും ചര്‍ച്ചാ വിഷയമായിരുന്നു. മയൂഖയ്ക്കുള്ള രാഷ്ട്ര പതി പുരസ്കാരം ചെക്യാട് ഗ്രാമത്തിന് തന്നെ അഭിമാനകരമായി.
രണ്ടായിരത്തി ഇരുപത് ആഗസ്ത് ഇരുപതിനായിരുന്നു സംഭവം. ചെക്യാട്ടെ ചെറുവരത്താഴെ തോട്ടില്‍ ചേച്ചിയോടൊപ്പം കുളിക്കുകയായിരുന്ന വളയം പഞ്ചായത്തിലെ വേങ്ങോല്‍ മനോജന്‍ പ്രേമ ദമ്പതികളുോടെ മകളായ മയൂഖ അയല്‍ വാസിയായ വേങ്ങോല്‍ മൂസ സക്കീന ദമ്പതികളുടെ മകന്‍ മുഹമ്മദിനെയാണ് രക്ഷിച്ചത്.
മുഹമ്മദിന്റെ സഹോദരങ്ങള്‍ കുളിക്കുന്നതിനായി വീടിനടുത്തുള്ള തോട്ടില്‍ പോയപ്പോള്‍ വീട്ടുകാരറിയാതെ മുഹമ്മദും പിന്നാലെ പോകുകയായിരുന്നു. മുഹമ്മദ് വെള്ളത്തിലേക്ക് വീഴുന്നത് കണ്ട് മയൂഖ തോട്ടിലേക്ക് ചാടി മുഹമ്മദിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ചെക്യാട്ട് എല്‍.പി. സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മയൂഖ.

