സൗജന്യ നേത്രപരിശോധന - തിമിര നിർണയ ക്യാമ്പും, ബി.പി, ഷുഗർ പരിശോധനയും സംഘടിപ്പിച്ചു
ദയ റസിഡൻസ് അസോസിയേഷൻ കരുവണ്ണൂർ, നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രം, ജില്ലാ ഒഫ്താൽമിക് യൂണിറ്റ് ഏന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടന്നത്.
കരുവണ്ണൂർ: ദയ റസിഡൻസ് അസോസിയേഷൻ കരുവണ്ണൂർ, നടുവണ്ണൂർ കുടുംബാരോഗ്യ കേന്ദ്രം, ജില്ലാ ഒഫ്താൽമിക് യൂണിറ്റ് ഏന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന - തിമിര നിർണയ ക്യാമ്പും, ബി.പി, ഷുഗർ പരിശോധനയും നടത്തി.
ആഞ്ഞോളി മുക്കിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദയ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് വി.കെ. കാദർ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ ഡോക്ടർ പ്രജീഷ് കുമാർ ബോധവൽക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് മെമ്പർ സദാനന്ദൻ, ഹെൽത്ത് ഇൻസ്പക്ടർ വിപ്ളവൻ, കോഡിനേറ്റർ സുലു ഏന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ദയ സെക്രട്ടറി കെ.എം. മനോജ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ.കെ.അമ്മത് കുട്ടി നന്ദിയും പറഞ്ഞു.

