ഇന്ദിരാ സ്മൃതിയാത്ര 31 ന് പേരാമ്പ്രയിൽ നടക്കും
കല്ലോട് നിന്ന് ആരംഭിക്കുന്ന യാത്ര ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും
പേരാമ്പ്ര:ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്ദിരാ സ്മൃതിയാത്ര 31-ന് പേരാമ്പ്രയിൽ നടക്കും. വൈകീട്ട് 4.30-ന് കല്ലോടുനിന്ന് ആരംഭിക്കുന്ന യാത്ര ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കെ. പി. സി. സി.പ്രസിഡൻറ് കെ.സുധാകരൻ എം.പി. ഉദ്ഘാടനം നിർവഹിക്കും.
സ്വാഗതസംഘം രൂപവത്കരണ കൺവെൻഷൻ ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉദ്ഘാടനംചെയ്തു. കെ. പി. സി. സി. അംഗം സത്യൻ കടിയങ്ങാട് അധ്യക്ഷനായി.
രാജൻ മരുതേരി, മുനീർ എരവത്ത്, ഇ. വി. രാമചന്ദ്രൻ, കെ. കെ. വിനോദൻ, ഇ. അശോകൻ, രാജേഷ് കീഴരിയൂർ, പി. വാസു, വി. പി. ദുൽഖിഫിൽ,കെ.മധുകൃഷ്ണൻ എന്നിവർ സംസാരിച്ചു

