ഉള്ളിയേരിയിൽ വെള്ളക്കെട്ട്; വലഞ്ഞ് നാട്ടുകാരും വ്യാപാരികളും
പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ഉള്ളിയേരി: കാലവർഷം തുടങ്ങി ആദ്യ മഴയിൽ തന്നെ ഉള്ളിയേരി - പേരാമ്പ്ര റോഡിൽ വെള്ളക്കെട്ട്. മഴയ്ക്ക് മുൻപ് ഓടകൾ ശുചീകരിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. എല്ലാവർഷവും മഴ പെയ്ത് കടകളിലേക്ക് വെള്ളം കയറിയതിന് ശേഷം മാത്രമാണ് ശുചീകരണ പ്രവൃത്തികൾ നടത്താറുള്ളൂ. അതുകൊണ്ട് തന്നെ ശരിയായ രീതിയിൽ ക്ലീനിംഗ് നടക്കാറുമില്ല.
പൊതു മരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് ഈ വെള്ളക്കെട്ടിന് കാരണമെന്നും, മഴ കനക്കുന്നതിന് മുൻപ് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് പ്രസിഡന്റ് കെ.എം. ബാബു, സെക്രട്ടറി വി. എസ് സുമേഷ് എന്നിവർ ആവശ്യപ്പെട്ടു.