ആല്‍മരത്തിന് സംരക്ഷണ വലയം തീര്‍ത്ത് പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം വിദ്യാര്‍ത്ഥികളും
സംസ്‌കൃത വിദ്യാപീഠം മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എസ്.വിക്രമന്‍ ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലുള്ള ആല്‍മരകൊമ്പുകള്‍ മാത്രം മുറിച്ചുമാറ്റി താഴ്തടി സംരക്ഷിക്കണമെന്ന് ആവശ്യപെട്ട് പ്രകൃതി സ്‌നേഹ കൂട്ടായ്മയോടൊപ്പം ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുചേര്‍ന്നു.എല്ലാവരും ഒത്തുകൂടി മരത്തിന് സംരക്ഷണവലയം തീര്‍ത്തു.
കെ.പി.മനോജ് കുമാര്‍ അധ്യക്ഷനായി. സംസ്‌കൃത വിദ്യാപീഠം മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എസ്.വിക്രമന്‍ ഉദ്ഘാടനം ചെയ്തു.പി.ശിവാനന്ദന്‍, സുനില്‍കുമാര്‍ ഉണ്ണികുളം, ടി.എ.കൃഷ്ണന്‍, കെ.വി.ഐശ്വര്യ, എന്‍.കെ.ശിവാനി, പി.സി. ഉമാമഹേശ്വരി, എഫ്. അമര്‍ഷബിന്‍, സനീഷ് പനങ്ങാട്, ഭരതന്‍പുത്തൂര്‍ വട്ടം, കുന്നോത്ത് മനോജ്, സുധി, കെ.ജയപ്രകാശ് എന്നിവർ സംസാരിച്ചു.