ഗ്രാമപഞ്ചായത്ത് സംവിധാനമുപയോഗിച്ച് സി.ഐ.ടി യു സമരം നടത്തിച്ച പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണം
മുസ്‌ലിം ലീഗ് ജില്ലാ ആക്ടിംങ് ജന.സെക്രട്ടറി സി.പി എ. അസീസ്, പ്രതിഷേധ പ്രകടന പൊതുയോഗം ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര:സി.ഐ. ടി.യു വിനെക്കൊണ്ട് നഗരമധ്യത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് പോലീസിനെയും, ഗ്രാമപഞ്ചായത്തിന്റെ വാഹനവുമുപയോഗിച്ച് ഹരിത കർമ്മസേന തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് മാലിന്യം കൊണ്ടിടൽ പ്രഹസന സമരം നടത്തിച്ച പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിംങ് ജന.സെക്രട്ടറി സി.പി എ. അസീസ്.
ഇത് ഭരണ പരാജയത്തിന്റെ തെളിവാണ്,മാനദണ്ഡം പാലിക്കാതെ നഗര മധ്യത്തിൽ എം.എസി. എഫ്. വീണ്ടും സ്ഥാപിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തത് സത്യപ്രതിഞ്ജ ലംഘനമാണ്.പഞ്ചായത്ത് യു.ഡി. എഫ് പഞ്ചായത്ത് ചെയർമാൻ കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജന.സെക്രട്ടറി രാജൻ മരുതേരി മുഖ്യപ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് അംഗം പി.കെ.രാഗേഷ്,ഇ .ഷാഹി, പി.എസ് സുനിൽകുമാർ,കെ.സി രവീന്ദ്രൻ, ടി.പി മുഹമ്മദ്, ആർ.കെമുഹമ്മദ്, ബാബു തത്തക്കാടൻ,വാസു വെങ്ങേരി, കെ.സി മുഹമ്മദ്, സി.കെഹാഫിസ്, ആർ.എം നിഷാദ്, പി.രമേശൻ, എൻ.കെ അസീസ്,സി.പി ഷജീർ,സത്താർ മരുതേരി, കെ.പി മായൻ കുട്ടി എന്നിവർ പ്രസംഗിച്ചു.