സാമൂഹ്യ വിപത്തുകളെ വായനയിലൂടെ പ്രതിരോധിക്കാം: യു കെ കുമാരൻ
മികച്ച പ്രതിഭകൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടി: നവസാങ്കേതികത യുടെ കാലത്ത് പുതുതലമുറ ആശങ്കയും ഭയവും ഉണ്ടാക്കുന്ന വാർത്തകൾക്ക് കാരണക്കാരാ കുന്നുവെന്നും വായനയിലൂടെ ഇത്തരം സാമൂഹ്യ വിപത്തുകളെ പ്രതിരോധിക്കാമെന്നും പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ.
കോതമംഗലം ഗവ. എൽ പി സ്കൂളിൽ എൽ എസ് എസ് നേടിയ പ്രതിഭകളെയും കലാകായിക വൈജ്ഞാനികമേളകളിലെ ജേതാക്കളേയും അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. എ കെ സുരേഷ്ബാബു, എ ദീപ്തി. എം പ്രദീപ് സായിവേൽ, പി എം ബിജു, എം കെ അനിൽകുമാർ വി, സുചീന്ദ്രൻ, പി ദീപ്ന നായർ, ഹെഡ് മാസ്റ്റർ പി പ്രമോദ് എന്നിവർ സംസാരിച്ചു.
സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി. സ്കൂളിൽ നിന്നും 36 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. കഴിഞ്ഞ അധ്യയന വർഷം 46 കുട്ടികൾ പരീക്ഷ എഴുതിയപ്പോഴാണ് ഈ നേട്ടം. കലാ-കായിക - ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിലെ സബ്ജില്ലാ വിജയികളെയും അനുമോദിച്ചു.