നാടിന് കരുതലായ് വാട്സാപ്പ് കൂട്ടായ്മ; കല്പത്തൂരിൽ സിസിടിവി നാടിന് സമർപ്പിച്ചു
പേരാമ്പ്ര പോലീസ് സബ് ഇൻസ്‌പെക്ടർ ഷമീർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
![നാടിന് കരുതലായ് വാട്സാപ്പ് കൂട്ടായ്മ; കല്പത്തൂരിൽ സിസിടിവി നാടിന് സമർപ്പിച്ചു നാടിന് കരുതലായ് വാട്സാപ്പ് കൂട്ടായ്മ; കല്പത്തൂരിൽ സിസിടിവി നാടിന് സമർപ്പിച്ചു](imglocation/upload/images/2024/Dec/2024-12-13/1734095949.webp)
പേരാമ്പ്ര: കല്പത്തൂർ - വെള്ളിയൂർ റോഡിൽ രാമല്ലൂർ സെൻട്രൽ ലൈബ്രറി പരിസരത്ത് സ്നേഹ തീരം നമ്മുടെ ഗ്രാമം രാമല്ലൂർ വാട്സാപ്പ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സിസിടിവി സ്ഥാപിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് മെമ്പർ ഗീത നന്ദനം ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര പോലീസ് സബ് ഇൻസ്‌പെക്ടർ ഷമീർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഷാജു വി., റഷീദ് നജാത്, കരുണൻ, ശംസുദ്ധീൻ, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു. അഷ്‌റഫ് കെ.കെ. അദ്ധ്യക്ഷത വഹിച്ചു. ജിതേഷ് കെ.യു. സ്വാഗതവും ജിനീഷ് കെ.യു. നന്ദിയും പറഞ്ഞു.