ഇൻസ്പയർ അവാർഡ് ജേതാവിന് സ്വീകരണം നൽകി
കെഎസ്‍യു സംസ്ഥാന കമ്മിറ്റി അംഗം അർജുൻ പൂനത്ത് ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ. : കേന്ദ്ര ഗവൺ മെന്റിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് കുട്ടി കളിലെ ശാസ്ത്ര നൂതനാശയങ്ങൾ കണ്ടെത്തുന്ന തിന് വേണ്ടി ഏർപെടുത്തിയ ഇൻസ്പെയർ അവാർഡ് നേടിയപൂനത്ത് നെല്ലിശ്ശേരി എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷമാഹിറയെ യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
മണ്ഡലം പ്രസിഡന്റ് അഖിൽ സി.കെ ഉപഹാരം നൽകി. വിഘ്നേഷ് കൂട്ടാലിട അധ്യക്ഷനായി. കെഎസ്‍യു സംസ്ഥാന കമ്മിറ്റി അംഗം അർജുൻ പൂനത്ത് ഉദ്ഘാടനം ചെയ്തു.
രജീഷ് കൂട്ടാലിട , അർജുൻ നരയംകുളം , ആയിഷ മാഹിറ, അൻവർ പൂനത്ത് തുടങ്ങിയവർ സംസാരിച്ചു.