headerlogo
local

യു ഡി എഫ് കൺവെൻഷൻ

കൺവെൻഷൻ ഡിസിസി സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു.

 യു ഡി എഫ് കൺവെൻഷൻ
avatar image

NDR News

18 Apr 2025 11:32 AM

    നടുവണ്ണൂർ : ഒളിഞ്ഞും തെളിഞ്ഞുമുള്ള സി പി എം -ബിജെപി ബാന്ധവം നാടിൻ്റെ സാമൂഹ്യ രംഗത്ത് അപകടം വിതയ്ക്കുമെന്നും, പിണറായി വിജയൻ്റെയും പിണിയാളുകളുടെയും വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന മുന്നണിയായി എൽഡിഎഫ് മാറുന്നത് പുരോഗമന കേരളത്തിന് നാണക്കേടാണെന്നും ഡിസിസി സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു.

   വരാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജനകീയ വിഷയങ്ങളുയർത്തി ഒറ്റക്കെട്ടായി പ്രവർത്തിച്ച് അധികാരത്തിലെത്തുമെന്നും പഞ്ചായത്ത് യു ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത അദ്ദേഹം കൂട്ടിച്ചേർത്തു.

  ചെയർമാൻ എം സത്യനാഥൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ. രാജീവൻ, ടി. ഇബ്രാഹിം കുട്ടി,എപി ഷാജി, അഷറഫ് പുതിയപ്പുറം, എം കെ ജലീൽ, സജീവൻ മക്കാട്ട്, ടി.നിസാർ തുടങ്ങിയവർ സംസാരിച്ചു.

NDR News
18 Apr 2025 11:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents