എ കെ.ടി.എ കാവുന്തറ യൂനിറ്റ് കൺവെൻഷൻ
ജില്ലാ സെക്രട്ടറി എം രാമകൃഷണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കാവുന്തറ :എ കെ.ടി.എ കാവുന്തറ യൂനിറ്റ് കൺവെൻഷൻ നടന്നു. ജില്ലാ സെക്രട്ടറി എം രാമകൃഷണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
എ.കെ.ടി.എ. സ്വയംസഹായ സംഘത്തിൽ ഏറ്റവും കൂടുതൽ മെമ്പർഷിപ്പ് ചേർത്ത സുബൈദ, എലത്താരിയെ ജില്ലാ സെക്രട്ടറി എം.രാമകൃഷ്ണൻ ഉപഹാരം നൽകി ആദരിച്ചു.
തയ്യൽ തൊഴിലാളി ക്ഷേമനിധി, റിട്ടയർമെൻ്റ് ആനുകുല്യം എന്നിവ വർദ്ധിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു. എം കെ അശോകൻ ആധ്യക്ഷം വഹിച്ച ചടങ്ങിൽ അനില, സുബൈദ, ഇ.ടി എം.കുഞ്ഞിക്കണ്ണൻ ഉമാദേവി, സുബൈദ ജമാൽ ,രമാദേവി, എന്നിവർ പ്രസംഗിച്ചു .പി.എം രാജൻ സ്വാഗതം പറഞ്ഞു.

