അതിദരിദ്രരില്ലാത്ത കേരളം; ചാത്തോത്ത് താഴയിൽ ഘോഷയാത്രയും ജനസദസ്സും സംഘടിപ്പിച്ചു
ശ്രീധരൻ നൊച്ചാട് ജന സദസ് ഉദ്ഘാടനം ചെയ്തു
നൊച്ചാട്: ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ 'അതിദരിദ്രരില്ലാത്ത കേരളം' പ്രഖ്യാപനത്തിന്റെ ഭാഗമായി ഘോഷയാത്രയും ജനസദസ്സും സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി.എം. രജീഷിന്റെ നേതൃത്വത്തിൽ നടന്ന ലോഷയാത്രയ്ക്ക് സി. ഗംഗാധരൻ, എൻ. കുഞ്ഞിമൊയ്തീൻ, രജി, എൻ.പി. ഷിജു, എം.സി. നാരായണൻ, പി.ടി. കേളപ്പൻ, പി.ടി. സത്യൻ എന്നിവർ നേതൃത്വം നൽകി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വർണ്ണാഭമായ ലോഷയാത്രക്ക് ശേഷം ചാത്തോത്ത് താഴയിൽ നടന്ന ജന സദസ് നൊച്ചാടിന്റെ അനുഗ്രഹീത കലാകാരൻ ശ്രീധരൻ നൊച്ചാട് ഉദ്ഘാടനം ചെയ്തു. 15-ാം വാർഡിന്റെ വികസന രേഖ വാർഡ് മെമ്പർ പി.എം. രജീഷ് അവതരിപ്പിച്ചു. പി.കെ. അജീഷ് അതി ദരിദ്ര കേരളം പ്രഖ്യാപനവുമായി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ എൻ. കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി. സത്യൻ, ഡി.എം. രജി, സി.ഡി.എസ്. മെമ്പർ എൻ.എം. ഗിരിജ തുടങ്ങിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി. ഗംഗാധരൻ സ്വാഗതവും കെ.സി. ഷൈജ നന്ദിയും പറഞ്ഞു.

