ഉള്ളിയേരിയിൽ ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ. അനിത ഉദ്ഘാടനം ചെയ്തു
ഉള്ള്യേരി: ഉള്ളിയേരി ബസ് സ്റ്റാന്റ് കെട്ടിടത്തിൽ എപി . കുഞ്ഞി കൃഷ്ണന്‍ നായര്‍ സ്മാരക ഓഡിറ്റോറിയം തുറന്നു പ്രവർത്തനമാരംഭിച്ചു. ദീര്‍ഘകാലം ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എ.പി. കുഞ്ഞിക്കൃഷ്ണന്‍ നായരുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ഓഡിറ്റോറിയം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ. അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.അജിത അധ്യക്ഷയായി. യോഗത്തില്‍ വച്ച് ഗ്രാമ പഞ്ചായത്ത് ഖരമാലിന്യ ശേഖരണ കേന്ദ്രം നിര്‍മ്മിക്കാനുള്ള സ്ഥലത്തിന്റെ ആധാരം വെള്ളച്ചാലില്‍ പ്രഭാകരനില്‍ നിന്ന് പ്രസിഡന്റ് സി.അജിത ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് എന്‍ എം .ബാലരാമന്‍, സുരേഷ് ബാബു ആലങ്കോട്, ചന്ദ്രികപൂമഠം, കെ. ടി. സുകുമാരന്‍, പി. ഷാജി, ഒള്ളൂര്‍ദാസന്‍, കെ കെ . സുരേഷ് , അബു ഹാജി, ഭാസ്‌ക്കരന്‍ കിടാവ്, നാരായണന്‍ കിടാവ്, ശശി ആനവാതില്‍ , സി.കെ. ബാലകൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപസമിതി പ്രസിഡൻറ് കെ. എം .ബാബു, വ്യാപാരി സമിതി സിക്രട്ടറി സി .എം സന്തോഷ്,ദേവി,പഞ്ചായത്ത് സെക്രട്ടറി സുനില്‍ ഡേവിഡ് എന്നിവർ സംസാരിച്ചു.

