headerlogo

ചരമം

പത്മനാഭൻ (കൊടേരിച്ചാൽ)

15-01-2025
../upload/obit/2025/Jan/2025-01-15/IMG-20250115-WA0052.webp

പേരാമ്പ്ര: കോടേരിച്ചാൽ വടക്കേക്കര പത്മനാഭൻ (75)നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: നെജി, നിധീഷ്, മരുമക്കൾ: അശോകൻ (മരുതോങ്കര) , നീതു (നന്മണ്ട ), പേരമക്കൾ:അഞ്ജലി, അഭയ് ,നൈനിക,നയോമിക, നയോനിക. സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് വടക്കേക്കരയിലെ വീട്ടു വളപ്പിൽ സഞ്ചയനം 19/01/25ഞായറാഴ്ച. ▪️▪️▪️▪️▪️▪️▪️▪️▪️ *ഷെയർ ചെയ്യുക.ചാനൽ സബ്സ്ക്രൈബ് ചെയ്യുക ന്യൂസ് 7 വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക* https://chat.whatsapp.com/KP5QGZxn2ZQ3PUdLyTyqGO

Obituary

../upload/obit/2025/Feb/2025-02-12/Screenshot_20250212-063431~2.webp

കെഎം രാമചന്ദ്രൻ (ഉണ്ണികുളം)

ഉണ്ണികുളം: ആദ്യകാല ആർ എസ് എസ്, ജനസംഘം, ബി ജെ പി പ്രവർത്തകനും മുതിർന്ന സംഘപരിവാർ കാര്യകർത്താവുമായ ഉണ്ണികുളം കിഴക്കെ മലയിൽ കെ.എം. രാമചന്ദ്രൻ (70) നിര്യാതനായി. ഹിന്ദു ഐക്യവേദി ഉണ്ണികുളം പഞ്ചായത്ത് രക്ഷാധികാരിയാണ്. ആർ എസ് എസ് ഉണ്ണികുളം മണ്ഡലം കാര്യവാഹക് , താമരശ്ശേരി താലൂക്ക് കാര്യവാഹക് ,താലൂക്ക് ബൗദ്ധിക് പ്രമുഖ് , വിശ്വഹിന്ദു പരിഷത് കോഴിക്കോട് ജില്ലാ സംഘടനാ കാര്യദർശി , കേരളാ ക്ഷേത്രസംരണ സമിതി വയനാട് ജില്ലാ ഓർഗനൈസർ, ബിജെപി ഉണ്ണികുളം പഞ്ചായത്ത് പ്രസിഡണ്ട്, കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് തുടങ്ങി നിരവധി സംഘടനാ ചുമതലകൾ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് രണ്ട് മാസം ജയിൽ ശിക്ഷ അനുഭവിച്ചു. ഉണ്ണികുളത്തും താമരശ്ശേരി താലൂക്കിലും ബാലഗോകുലത്തിൻ്റെ പ്രവർത്തനം സംഘടിപ്പിക്കുന്നതിലും വിപുലീകരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. പരേതരായ കിഴക്കെ മലയിൽ രാഘവക്കുറുപ്പ് - ദേവകി അമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ: സതീദേവി(നന്മണ്ട), മക്കൾ:രതീദേവി (സംസ്കൃതാദ്ധ്യാപിക,പാലോറ എച്ച്എസ്എസ്, ഉള്ളിയേരി ), ഡോ. കെ.എം.രഞ്ജിത്കുമാർ (റിസർച്ച് സയൻ്റിസ്റ്റ്,IFW ഡ്രെസ്ഡൺ ജർമ്മനി). മരുമക്കൾ: ഷാജി(വാകയാട്), കാവ്യ (പുനലൂർ). സഹോദരങ്ങൾ: മാധവി

../upload/obit/2025/Feb/2025-02-05/Screenshot_20250205-113654~2.webp

ഖദീജ ഉമ്മ (എടവരാട്)

പേരാമ്പ്ര. എടവരാട്, പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന കണ്ണോത്ത് കോയക്കുട്ടി മുസ്ല്യാരുടെ മകൾ ഖദീജ ഉമ്മ (87) നിര്യാതയായി. ആവള മൊയ്തു മുസ്ല്യാരുടെ ഭാര്യയാണ്. മക്കൾ: തിരുവള്ളൂർ ചാലിക്കണ്ടി അബ്ദുൽ ബാരി മുസ്ല്യാർ അൽഖാസിമി (മുദർയ്യിസ് ഐനുൽ മആരിഫ് അറബിക് കോളേജ് കണ്ണൂർ), ഫാത്തിമ അടിവാരം, അബ്ദുറഹ്മാൻ ബാഖവി (മുഅല്ലിം ഹയാത്തുൽ ഇസ്ലാം മദ്രസ്സ പുളിക്കൂൽ), പരേതരായ അബ്ദുൽ ഖയ്യൂം, ഉമ്മുകുൽസൂം, റുഖിയ്യ. മരുമക്കൾ: സഫിയ്യ കോട്ടപ്പള്ളി, സുഹറ മുടപ്പിലായി. പരേതനായ അബൂബക്കർ ബാഖവി അടിവാരം. സഹോദരങ്ങൾ: പരേതരായ കണ്ണോത്ത് അമ്മത് മുസ്ല്യാർ, ചൂരപ്പറമ്പത്ത് ബിയ്യാത്തു ഉമ്മ, കുളത്തു കുന്നുമ്മൽ കുഞ്ഞാമിന, കണ്ണോത്ത് മാമഉമ്മ, കേളോത്ത് മറിയം (കുലുപ്പ), സി.പി. അബ്ദുറഹ്മാൻ മുസ്ല്യാർ (പാലച്ചുവട് ), ഉപ്പാത്തു (എലങ്കമൽ).