നടേരി: നടേരി പയർ വീട്ടിൽ അനിഷ് (38) നിര്യാതനായി. അച്ഛൻ: രാമൻ. അമ്മ: ദേവകി. സഹോദരൻ :അഭിലാഷ്
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ സുജയുടെ പിതാവ് ബാലനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുവണ്ണാമുഴി സ്വദേശിയാണ്. 68 വയസ്സായിരുന്നു. മരുമകൻ ചാത്തോത്ത് മീത്തൽ സജി (നടുവണ്ണൂർ).മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ സംസ്കരിക്കും.
നടുവണ്ണൂർ : നടുവണ്ണൂർ ടൗൺ മത്സ്യ മാർക്കറ്റിൽ മത്സ്യ കച്ചവടക്കാരനായിരുന്ന പുതിയേടത്ത് കുനി മാമുക്കോയ (57) നിര്യാതനായി. നേരത്തെ നടുവണ്ണൂരിൽ ചായക്കച്ചവടം നടത്തിയിരുന്ന പരേതനായ പുതിയേടത്ത് കുനി കാദറിൻറെ മകനാണ്. ഫൗസിയ ആണ് ഭാര്യ. മക്കൾ: സുഹാന, നാഫിൽ, സുഫൈൽ. മരുമകൻ: സാദിഖ് (പൂനത്ത്) സഹോദരങ്ങൾ പരേതയായ നഫീസ , സുബൈദ (വെങ്ങളം). തോട്ടുമൂല ജമാഅത്ത് പള്ളിയിൽ മയ്യത്ത് നിസ്കാരത്തിനു ശേഷം കിഴക്കോട്ട് പള്ളി കബർസ്ഥാനിൽ വൈകിട്ട് കബറടക്കം നടന്നു.
മേപ്പയ്യൂർ: ഇരിങ്ങത്ത് ബാലകൃഷ്ണൻ നിര്യാതനായി. അറുത്തിപയൊന്ന് വയസ്സായിരുന്നു. പിതാവ്: പരേതനായ ചക്കിട്ട കണ്ടി ചന്തുക്കുട്ടി. മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: സജിത. മകൻ: അശ്വൻ കൃഷ്ണ. സഹോദരങ്ങൾ: രവി, ബാബു പരേതരായ ഹരിദാസൻ, വസന്ത.
കായണ്ണ: പള്ളിക്കുന്നുമ്മൽ രാജൻ ( 68) നിര്യാതനായി. ഭാര്യ: സാവിത്രി (ബാലുശ്ശേരി) മക്കൾ : സരിത പി കെ (റവന്യൂ ഡിപ്പാർട്ട്മെന്റ് സർവ്വേ ഡയറക്ടറേറ്റ് തിരുവനന്തപുരം) സജിത്ത് ആർ എസ് (ഇന്ത്യൻ ആർമി). മരുമക്കൾ: ഷിജിത്ത് (ചേനോളി) ഡോ: നീതു കൃഷ്ണ (പുനലൂർ) സഹോദരങ്ങൾ : പരേതയായ ശ്യാമള . കമലാക്ഷി( റിട്ട: ഹെൽത്ത് സർവീസ്). ലീല പി. കെ, രവി പി. കെ, ദാസൻ പി കെ വിജയ (പെരും പൊയിൽ) സുരേന്ദ്രൻ, വസന്ത പി കെ (ബാലുശ്ശേരി ) ഉഷ പി കെ.
അരിക്കുളം: കാരയാട് കാളിയത്ത് മുക്ക് കുറുങ്ങോട്ട് (കൊമ്മിലേരി ) ബീരാൻ കുട്ടി ( 71) വയസ്സ് അന്തരിച്ചു. ഭാര്യ :സുബൈദ,മക്കൾ - ഫവാസ് - ഫാസീൽ - ഫയിസ് - മരുമക്കൾ ജസീല - റജീന - അർഷിദ - സഹോദരങ്ങൾ - മൊയ്തി തേവ റോത്ത് - അബ്ദുള്ള കുറുങ്ങോട്ട് - സൈനബ - നഫീസ - സുബൈദ - ആയിശ.
മഞ്ഞക്കുളം: പ്രതീക്ഷ മേപ്പയ്യൂരിലെ പാരമ്പര്യ ആയുർവ്വേദ വൈദ്യരും ആയുർവ്വേദ ഷോപ്പ് ഉടമയുമായ മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യർ (97) നിര്യാതനായി. ഭാര്യ പരേതയായ ശാരദ. മക്കൾ: എ.കെ. വസന്ത (മുൻമേലടി ബ്ലോക്ക് പഞ്ചായത്ത്, മെമ്പർ കർഷക സംഘം പേരാമ്പ്ര ഏരിയാ) എം. രാജീവൻ (പഞ്ചായത്ത് ജീവനക്കാരൻ, കെ.പി.ഇ. എ മുൻ നേതാവ് എൻജിഒ യൂണിയൻ മുൻ ജില്ലാ കമ്മറ്റി അംഗം) സൗമിനി (മേപ്പയൂർ പഞ്ചായത്ത് സാക്ഷരതാ പ്രേരക് , സി.പി.ഐ.എംഇല്ലത്ത് താഴ ബ്രാഞ്ച് അംഗം) എം. സജീവൻ (ബി.ടി.എം ഹൈസ്കൂൾ തുറയൂർ റിട്ടയേർഡ് അധ്യാപകൻ) റീജ (എം എം സി മുടക്കല്ലൂർ). മരുമക്കൾ: സഹദേവൻ (മഞ്ഞക്കുളം) ഷീജ (ഹയർ സെക്കണ്ടറി ടീച്ചർ പാവണ്ടൂർ ) സിന്ധു (ഇരിങ്ങൽ എസ് എസ് യു.പി സ്കൂൾ അധ്യാപിക) അനിൽകുമാർ (റിട്ടയേർഡ് എസ്.ഐ അ ത്തോളി ) പരേതനായ പഞ്ചായത്ത് ജീവനക്കാരൻ എ.കെ. കുഞ്ഞിരാമൻ .
കരുവണ്ണൂർ: അരീക്കച്ചാലിൽ മനു എന്ന് വിളിക്കുന്ന മനോജ് നിര്യാതനായി. കരുവണ്ണൂരിലെ ഓട്ടോ ഡ്രൈവർ ആണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല