മുഖ്യമന്ത്രിക്ക് കരിങ്കൊടി; കോഴിക്കോട് 7 കെ എസ് യു പ്രവർത്തകർ കസ്റ്റഡിയിൽ
പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് ഏഴ് കെഎസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങൾ ക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികൾ ക്കായെത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
പിണറായിയിലെ വീട്ടിൽ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്ത് നിൽക്കുകയായിരുന്ന രണ്ട് കെഎസ യു നേതാക്കളെ വെസ്റ്റ് ഹിൽ ചുങ്കത്ത് വച്ചാണ് ടൗൺ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് കരിങ്കൊടിയും കൈഎ കൊടിയും പൊലീസ് പിടിച്ചെടുത്തു. കരുതൽ തടങ്കലിലെടുത്ത കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്ളോക്ക് പ്രസിഡണ്ട് രാഗിൻ എന്നിവരെ വൈകീട്ടോടെ വിട്ടയക്കുമെന്ന് പൊല് അറിയിച്ചു.
കോഴിക്കോട്ടെ ഇന്നത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പിന് വിലക്ക് ഏർപ്പെടു ത്തുകയും ചെയ്തിരുന്നു. മീഞ്ചന്ത ഗവൺമെന്റ് ആർട്സ് കോളജിൽ രണ്ട് വിദ്യാർത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു.
.

