ഇന്ദിരാഗാന്ധി രാജ്യത്തിന് നൽകിയ സംഭാവന എക്കാലവും ഓർമ്മിക്കപ്പെടും: സി വി ബാലകൃഷ്ണൻ
നന്തി ടൗണിൽ കോൺഗ്രസ് നേതൃത്വത്തിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചു
നന്തി: ഇന്ദിരാ ഗാന്ധി രാജ്യത്തിന് നൽകിയ ചിന്തകളും പ്രവർത്തന പദ്ധതികളും എക്കാലത്തും ഓർമിപ്പിക്കപ്പെടുമെന്ന് സി.വി.ബാലകൃഷ്ണൻ പറഞ്ഞു. മൂടാടി മണ്ഡലം കോൺ ഗ്രസ്സ് കമ്മറ്റി നന്തി ടൗണിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര ജനാധിപത്യ മൂല്യങ്ങൾ ക്ക് പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ഗാന്ധിജി പോലും തമസ്കരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.യോഗം പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യ പ്രഖ്യാപിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷനായി.
കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, ബ്ലോക്ക് പ്രസിഡന്റ് കെ.ടി. വിനോദൻ, ഗിരീഷ് തിക്കോടി, ആർ.നാരായണൻ മാസ്റ്റർ, പപ്പൻ മൂടാടി, കാളിയേരി മൊയ്തു, എടക്കൂടി ബാബു മാസ്റ്റർ, വിക്കുറ്റി രവി മാസ്റ്റർ, ഫായിസ് നടുവണ്ണൂർ, വാഴയിൽ ശങ്കരൻ, പി.വി.കെ. അഷറഫ്, രൂപേഷ് കൂടത്തിൽ, പുതിയോട്ടിൽ രാഘവൻ എന്നിവർ പ്രസംഗിച്ചു.

