headerlogo
politics

പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചു

പാർട്ടി നേതാക്കൾ സന്ദർശനം നടത്തിയതായി അറിവില്ലെന്ന് എം.വി ഗോവിന്ദൻ

 പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചു
avatar image

NDR News

07 Apr 2024 05:09 PM

കണ്ണൂർ: പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദർശിച്ച് സി.പി.എം നേതാക്കൾ. പാനൂർ ഏരിയ കമ്മിറ്റിയംഗം സുധീർകുമാർ, പൊയിലൂർ ലോക്കൽ കമ്മിറ്റി അംഗം എ.അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. ബോംബ് നിർമിച്ചവരുമായി പാർട്ടിക്ക് ബന്ധമില്ലെന്നായിരുന്നു സി.പി.എം നിലപാട്. അതേസമയം, പാനൂർ സ്ഫോടനത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിച്ചു. 

     പാർട്ടി നേതാക്കൾ സന്ദർശനം നടത്തിയതായി അറിവില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബോംബ് സ്ഫോടനത്തിൽ സി.പി.എം അനുഭാവി കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ബോംബ് സ്ക്വാഡിന്റെ പരിശോധന വ്യാപകമാക്കി. കണ്ണൂരിൽ പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലും കോഴിക്കോട് നാദാപുരത്തും ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ പുഴയോരത്തും പരിശോധന നടത്തി. ബോംബ് നിർമാണത്തിന് പിന്നിലുള്ളവരെ ക്കുറിച്ചുകൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യു.ഡി.എഫ്.

NDR News
07 Apr 2024 05:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents