headerlogo
politics

കീഴരിയൂരിൽ എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു

പയ്യോളി യൂണിയൻ ഡയറക്ടർ എ.ടി. വിനോദൻ ഉദ്ഘാടനം ചെയ്തു

 കീഴരിയൂരിൽ എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ ഗുരു ജയന്തി ആഘോഷം സംഘടിപ്പിച്ചു
avatar image

NDR News

20 Aug 2024 03:18 PM

മേപ്പയൂർ: ജാതിയുടെയും മതത്തിൻ്റെയും തൊട്ടുകൂടായ്മയെ മറികടക്കാൻ അറിവ് ആയുധമാക്കാൻ ഉപദേശിച്ച ഗുരുദേവൻ്റെ സമകാലിക പ്രസക്തി എന്നും നമ്മൾ ഓർമ്മിക്കണമെന്നും ഗുരുദേവനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ജീവിതത്തിൽ നമുക്ക് മുന്നോട്ട് പോകാമെന്നും എസ്.എൻ.ഡി.പി. പയ്യോളി യൂണിയൻ ഡയറക്ടർ എ.ടി. വിനോദൻ അഭിപ്രായപ്പെട്ടു. കീഴരിയൂരിൽ എസ്.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 170-ാമത് ഗുരുജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

      ശാഖാ പ്രസിഡൻ്റ് പഴയന ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. പ്രമോദ്, കെ.വി. മനോജ്, നെല്ലാടി ശിവാനന്ദൻ, ശ്രീജാ മനോജ് പി. എന്നിവർ സംസാരിച്ചു.

NDR News
20 Aug 2024 03:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents