പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജില്ലാ യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽകിഫിൽ ഉപവാസത്തിൽ
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ദുൽകിഫിലിന്റെ ദേഹപരിശോധന നടത്തി
കൊയിലാണ്ടി: പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌ത ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി ദുൽകിഫിൽ ഉപവാസത്തിൽ. ജയിലിൽ രണ്ടാം ദിവസവും ഉപവാസം തുടരുകയാണ്. വീട് കയറിയുള്ള പോലീസിൻ്റെ റെയ്‌ഡ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപവാസം. മജിസ്ട്രേറ്റിൻ്റെ നിർദ്ദേശപ്രകാരം ഇന്ന് രാവിലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ദുൽകിഫിലിന്റെ ദേഹപരിശോധന നടത്തി.
ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്, ജില്ലാ പ്രസിഡണ്ട് ആർ ഷഹീൻ, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്‌ഹബ് കീഴരിയൂർ, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ്, ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, എടത്തിൽ ശിവൻ മാസ്റ്റർ, തൻഹീർ കൊല്ലം, സുധിൻ സുരേഷ് എന്നിവരും ആശുപത്രിയിൽ എത്തി ദുൽകിഫിലിനെ സന്ദർശിച്ചു.
വൈദ്യപരിശോധനയ്ക്ക് ശേഷം വി.പി ദുൽകിഫിലിനെ വീണ്ടും ജയിലിലേക്ക് തിരികെ എത്തിച്ചു. തുടർന്ന് ഡി.സി.സി പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിൽ സന്ദർശനം നടത്തി.

