കീഴ്പയ്യൂരിൽ യു.ഡി.എഫ് കുടുംബ സംഗമം നടത്തി
തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ.കെ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് കീഴ്പ്പയ്യൂരിൽ യു .ഡി.എഫ് കുടുംബ സംഗമം നടത്തി. യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഇ.കെ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. എ.കെ ബാലകൃഷ്ണൻ അധ്യക്ഷനായി.
മേലടി ബ്ലോക്ക് വിളയാട്ടൂർ ഡിവിഷൻ സ്ഥാനാർത്ഥി ഷർമിന കോമത്ത്, ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് സ്ഥാനാർത്ഥി അബ്ദു റഹിമാൻ ഇല്ലത്ത്,അശോകൻ കിഴക്കയിൽ, ഉമ്മർ ചെറുവോട്ട്, സുരേന്ദ്രൻ കോറോത്ത് കണ്ടി എന്നിവർ സംസാരിച്ചു.

