നടുവണ്ണൂർ ഗ്ലോബൽ ഫോറം-ദമ്മാം ജനറൽ ബോഡി അൽ റാബി ഓഡിറ്റോറിയത്തിൽ നടന്നു
വാർഷിക ജനറൽബോഡി റഹ്‌മാൻ കരയാട് ഉത്ഘാടനംചെയ്തു

ദമാം: നടുവണ്ണൂർ ഗ്ലോബൽ ഫോറം-ദമ്മാം വാർഷിക ജനറൽ ബോഡിയോഗം ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡണ്ട് നാസർ കാവിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം റഹ്‌മാൻ കരയാട് ഉത്ഘാടനംചെയ്തു. അഷ്‌റഫ് ടി.വി. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും, നിസ്സാർ കൊറോത്ത് സാമ്പത്തികറിപ്പോർട്ടും അവതരിപ്പിച്ചു. ചടങ്ങിൽ നസീർ എമ്പയർ സന്തോഷ് വാകയാട്, പുതിയ മെമ്പർ ആയ അഷ്‌റഫ് കുരുടി മുക്ക്, എന്നിവർ ആശംസകൾ അർപ്പിച്ചു.
പുതിയ ഭാരവാഹികളായി റിയാസ്കയക്കിൽ പ്രസിഡന്റ് )ജിഷാദ് ചമ്പോട്ട് (ജന.സെക്രട്ടറി) നിസാർ കൊല്ലോറത്ത് (ട്രഷറർ )ശ്രീജിത്ത് കാവിൽ (ചാരിറ്റി കോർഡിനേറ്റർ )നാസർ കാവിൽ (മുഖ്യ രക്ഷാധികാരി ) എന്നിവരെ തിരഞ്ഞെടുത്തു. സന്തോഷ് വകയാട്, വാഹിദ് എന്നിവരെ വൈ:പ്രസിടൻ്റുമാരായും ഫൻസബ് റഹ്മാൻ, നവാസ് വകയാട് എന്നിവരെ ജോയൻറ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗകൾ ആയി അർഷാദ്, ഷുഹൈബ്, നസീർ, സുധീർ, ഷബീർ, ഷിറാഫ്, സാജിദ് പാറമ്മൽ, ഷിനാഫ് , സിദ്ധിക്ക് എന്നിവരെ തിരഞ്ഞടുത്തു. റഹ്മാൻ കാരയാട്, നവാസ് വി കെ ,അഷ്‌റഫ് ടി.വി എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. റിട്ടേണിംഗ് ഓഫീസർ നാസർ തിരുവള്ളൂർ, നവാസ് വി.കെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിസാർ കൊല്ലാറത്ത് നന്ദിയും പ്രകാശിപ്പിച്ചു. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി സംഘാടന പ്രവർത്തനം ശക്തിപ്പെടുത്താനും ജീവ കാരുണ്യ പ്രവർത്തനം സജീവമാക്കുവാനും യോഗത്തിൽ തീരുമാനമായി. ജനറൽ സെക്രട്ടറി അഷ്‌റഫ് ടി.വി. സ്വാഗതം പറഞ്ഞു.ഗ്ലോബൽ കോർഡിനേറ്റർ ഷിറാഫ് മുലാട് ജനറൽ ബോഡി നിയന്ത്രിക്കുകയും ചെയ്തു.