headerlogo
recents

പുതിയ രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മുതൽ

ദ്രൗപദി മുർമുവും യശ്വന്ത്‌ സിൻഹയുമാണ്‌ മത്സരാർത്ഥികൾ

 പുതിയ രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മുതൽ
avatar image

NDR News

21 Jul 2022 09:28 AM

ഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. പാർലമെന്റ്‌ മന്ദിരത്തിൽ പകൽ 11നാണ് വോട്ടെണ്ണൽ ആരംഭിക്കുക. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. എൻഡിഎയുടെ ദ്രൗപദി മുർമുവും പ്രതിപക്ഷ പാർട്ടികളുടെ പൊതുസ്ഥാനാർഥിയായ യശ്വന്ത്‌ സിൻഹയുമാണ്‌ മത്സരാർഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തിങ്കളാഴ്‌ചയായിരുന്നു വോട്ടെടുപ്പ്‌.

       രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ കാലാവധി ഞായറാഴ്‌ച അവസാനിക്കുന്നതോടെ പതിനഞ്ചാമത് രാഷ്ട്രപതി തിങ്കളാഴ്‌ച ചുമതലയേൽക്കും. ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ഇതിനകം ഡൽഹിയിൽ എത്തിച്ചു. 

       ബിജെഡി, വൈഎസ്‌ആർസിപി, ജെഎംഎം, ശിവസേന തുടങ്ങി എൻഡിഎയ്‌ക്ക്‌ പുറത്തുള്ള കക്ഷികൾകൂടി മുർമുവിന്‌ പിന്തുണ പ്രഖ്യാപിച്ചതോടെ നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. 

NDR News
21 Jul 2022 09:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents