headerlogo
recents

കേരളത്തിലെ സ്ത്രീകള്‍ വിദ്യാ സമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും;രാഷ്ട്രപതി

സ്ത്രീശാക്തീകരണത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

 കേരളത്തിലെ സ്ത്രീകള്‍ വിദ്യാ സമ്പന്നരും ശാക്തീകരിക്കപ്പെട്ടവരും;രാഷ്ട്രപതി
avatar image

NDR News

17 Mar 2023 03:39 PM

തിരുവനന്തപുരം: പ്രഥമ കേരള സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കേരളത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് കേരളത്തിന് വിശാലമായ കാഴ്ചപ്പാടുണ്ട്. കേരളം വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ട്. കേരളത്തിലെ സ്ത്രീകള്‍ കൂടുതല്‍ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തില്‍ ലോകത്തിന് മാതൃകയാണ് കുടുംബശ്രീയെന്നും രാഷ്ട്രപതി പറഞ്ഞു.


    രാജ്യത്ത് വിവിധ മേഖലകളില്‍ ആദ്യ നേട്ടം കൈവരിച്ച സ്ത്രീകള്‍ കേരളത്തില്‍ നിന്നാണ്. നാഞ്ചിയമ്മയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കാനുള്ള ഭാഗ്യമുണ്ടായെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൗരസ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.

കുടുംബശ്രീയുടെ 25 മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ എഴുതുന്ന കുടുംബശ്രീ ചരിത്രമായ രചനയുടെ ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്തു. പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവരുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള ഉന്നതി പദ്ധതി രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. മലയാളത്തിലേക്ക് മൊഴിമാറ്റിയ ടെക്‌നിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംങ് ഡിപ്ലോമ ബുക്കുകയുടെ പ്രകാശനവും രാഷ്ട്രപതി നിര്‍വഹിച്ചു.

NDR News
17 Mar 2023 03:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents