ശബരിമലയിൽ തീര്‍ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
ചെന്നൈ സ്വദേശി യുവരാജ് ആണ് മരിച്ചത്
പത്തനംതിട്ട: മലകയറുന്നതിനിടെ ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. പുൽമേടിനും കഴുതക്കുഴിക്കും സമീപത്ത് വെച്ചാണ് സംഭവം. ചെന്നൈ സ്വദേശി യുവരാജ് ആണ് മരിച്ചത്. 50 വയസായിരുന്നു. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ പമ്പയിൽ നിന്ന് മല കയറുന്നതിനിടെ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം ശബരിമല നിലയ്ക്കലിൽ മരിച്ചെന്ന് കരുതി സംസ്കരിച്ചയാൾ തിരിച്ചെത്തി. മഞ്ഞത്തോട് ആദിവാസി ഊരിലെ രാമനെന്ന് തെറ്റിദ്ധരിച്ച് അജ്ഞാത മൃതദേഹം സംസ്‌കരിച്ചു.

