പിക്കപ്പ് ലോറിയും ബൈക്കും കൂടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.
നമ്പ്രത്തുകര സ്വദേശികളായ കോഴിപുറത്ത് സുബിൻ, ചേരിത്തറ ടി.ടി കുഞ്ഞിരാമൻ എന്നിവർക്കാണ് പരിക്ക്
പേരാമ്പ്ര : പിക്കപ്പ് ലോറിയും ബൈക്കും കൂടിയിടിച്ച് 2 പേർക്ക് പരിക്ക്. വടകര റോഡിൽ ഹൈസ്കൂൾ റോഡ് ജംഗ്ഷനിൽ ബൈക്ക് പിക്കപ്പ് വാനിൽ തട്ടി 2 പേർക്ക് പരിക്കേറ്റു. നമ്പ്രത്തുകര സ്വദേശികളായ കോഴിപുറത്ത് സുബിൻ, ചേരിത്തറ ടി.ടി കുഞ്ഞിരാമൻ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
രാത്രി 8 മണിയോടെയായിരുന്നു അപകടം പരിക്കേററ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളെജിലേക്കയച്ചു.