നൊച്ചാട് തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു
ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം
നൊച്ചാട്: തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. വടക്കേ നാറാണത്ത് റീന (47) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച തൊഴിലുറപ്പ് പദ്ധതിയിൽ ജോലിയിൽ ഏർപ്പെട്ടിരിക്കെ ഇവർ തല കറങ്ങി വീഴുകയായിരുന്നു. ഉടനെ പേരാമ്പ്രയിലെ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.
പരേതനായ കുഞ്ഞിരാമൻ നായരുടെയും, ശാന്തയുടെയും മകളാണ് റീന. ഭർത്താവ് ചന്ദ്രൻ (ടൈലർ). മക്കൾ: വേദിക (ഡിഗ്രി വിദ്യാർത്ഥിനി, ഡിഗ്നിറ്റി കോളേജ്, പേരാമ്പ്ര), വിഷ്ണു (എസ്.എസ്.എൽ.സി. വിദ്യാർത്ഥി, നൊച്ചാട് ഹൈസ്കൂൾ). റിനീഷ് അമ്പലകുളങ്ങര (സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ്, കൊയിലാണ്ടി), റീജ (എകരൂൽ) എന്നിവർ സഹോദരങ്ങളാണ്.

