കീഴരിയൂരിൻ 20ലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടി കൂടി
അസി. എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിലാണ് പരിശോധന
കീഴരിയൂർ : പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി കീഴരിയൂർ ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്‌ഡിൽ മണ്ണാടിമ്മൽ ഭാഗത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന വാറ്റ് കേന്ദ്രത്തിൽ വച്ച് 20 ലിറ്റർ വാറ്റു ചാരായവും വാറ്റു പകരണങ്ങളും കണ്ടെടുത്തു. പ്രതികളെ പിടി കൂടാനായില്ല. പ്രതികൾക്കായി അന്വേഷണമാരംഭിച്ചതായി എക്സക്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
അസി. എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഷാജി.സി.പി, പ്രിവൻ്റീവ് ഓഫീസർ നൈജീഷ്.ടി, സി.ഇ.ഒ മാരായ വിചിത്രൻ.സി.എം, രൂപേഷ്.വി.കെ, സി.ഇ.ഒ ഡ്രൈവർ ദിനേശ്.സി എന്നിവരും പങ്കെടുത്തു

